malayalam versiontamil versionkannada versionenglish version
homephoto gallerymathrubhumi officesayappa templespooja calendarguest book
പുതിയ അരവണപ്ലാന്റ്: തിരക്ക്കുറയ്ക്കാന്‍ യോജിച്ച സ്ഥലം കണ്ടെത്തണമെന്ന് ആവശ്യമുയരുന്നു || പൂങ്കാവനത്തിന് ചുറ്റും പമ്പയിലെ ജലനിരപ്പ് ക്രമീകരിക്കാന്‍ സംവിധാനം || വനംവകുപ്പിന്റെ കുപ്പിവെള്ളം ശബരിജലം വിപണിയില്‍ || ഏറ്റുമാനൂരില്‍ തീര്‍ത്ഥാടകത്തിരക്കേറുന്നു; അസൗകര്യങ്ങളും || ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഹൈറേഞ്ചിലെ വഴികളെക്കുറിച്ച് മുന്നറിയിപ്പില്ല || ന്യൂഡല്‍ഹിയില്‍ ശരണം വിളികള്‍ മുഴങ്ങുന്നു;നഗരത്തിലെങ്ങും മണ്ഡലകാലം|| അയ്യപ്പന്‍മാര്‍ക്ക്‌നേരെ കല്ലേറ് || നിലയ്ക്കലില്‍ വീണ്ടും കാട്ടാന
ക്ഷേത്രം  വിശേഷദിനങ്ങള്‍

വിശേഷദിനങ്ങള്‍ 2009-11

    2009

  • മണ്ഡല പൂജ: ഡിസംബര്‍ 26 ഉച്ചയ്‌ക്ക്‌

    2010

  • മകരവിളക്ക് : ജനവരി 14
  • ഉല്‍സവം കൊടിയേറ്റ്‌: മാര്‍ച്ച്‌ 20
  • ഉല്‍സവം ആറാട്ട്‌: മാര്‍ച്ച്‌ 29
  • പൈങ്കുനി ഉത്രം: മാര്‍ച്ച്‌ 29
  • വിഷു: ഏപ്രില്‍ 15
  • ശബരിമല പ്രതിഷ്ഠാദിനം: മേയ് 24
  • ഓണം പൂജ നടതുറക്കല്‍: ആഗസ്ത് 21
  • ശ്രീചിത്തിര ആട്ടത്തിരുനാള്‍ :നവംബര്‍ 5
  • മണ്ഡല പൂജ :ഡിസംബര്‍ 27
  • അടുത്ത മകരവിളക്ക്‌ 2011 ജനവരി 14
ശബരിമലയിലെ ഉത്സവം
മുമ്പ് ശബരിമലയിലെ പ്രധാന ഉത്സവം, തീര്‍ത്ഥാടന കാലത്തിന്‍റെ മദ്ധ്യകാലത്ത് ഡിസംബര്‍ മാസത്തിലായിരുന്നു കൊണ്ടാടിയിരുന്നത്. ഉത്സവ സമയത്ത് പൂജയ്ക്കും മറ്റും നിരവധി തവണ നട അടച്ചിടേണ്ടിവരുന്നതു മൂലം ഭക്തര്‍ക്ക് ദര്‍ശനത്തിന് വളരെ കുറച്ചു സമയം മാത്രമാണ് ലഭിച്ചിരുന്നത്. ഇത് കണക്കിലെടുത്ത് 2008 മുതല്‍ ഉത്സവം മാര്‍ച്ച്‌ - ഏപ്രില്‍ മാസത്തിലേയ്ക്ക് മാറ്റി.

ഉത്സവ പരിപാടികള്‍
  • ശുദ്ധി ക്രിയകള്‍‍: ഉത്സവത്തിനു മുമ്പായി പ്രാസാദ ശുദ്ധി, വാസ്തുബലി, വാസ്തു പുണ്യാഹം, മുളയിടല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ശുദ്ധി ക്രിയകള്‍ നടക്കുന്നു.
  • ബിംബശുദ്ധിക്രിയകള്‍‍‍‍‍: ചതുശുദ്ധി, ധാര, പഞ്ചകം. പഞ്ചഗവ്യം, 25 കലശം എന്നിവ ഉള്‍പ്പെടുന്ന ബിംബശുദ്ധിക്രിയകളും നടക്കുന്നു.
  • കൊടിയേറ്റം‍‍‍‍‍: കൊടിയേറ്റം മകരരാശി മുഹൂര്‍ത്തത്തില്‍ നടക്കുന്നു. കൊടിയേറ്റ ദിവസം രാവിലെ 7 മുതല്‍ നെയ്യഭിഷേകം ഉണ്ടായിരിക്കില്ല. കൊടിയേറ്റത്തിനുശേഷം ഇതു തുടരും.
  • ശ്രീഭൂതബലി‍‍‍‍‍: ഉത്സവസമയത്ത് ശ്രീഭൂതബലി ഉണ്ടാകും.
  • ഉത്സവബലി‍‍‍‍‍: ഉത്സവബലി സമയത്ത് ഭഗവാനെ പ്രത്യേക മണ്ഡപത്തിലേയ്ക്ക് എഴുന്നള്ളിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തുടങ്ങുന്ന പരിപാടികള്‍ വൈകിട്ട് 4 വരെ നീണ്ടുനില്ക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് ഉത്സവബലി ദര്‍ശനം.
  • പള്ളിവേട്ട
  • വിളക്കെഴുന്നള്ളിപ്പ്
  • ആറാട്ട് ‍‍‍‍‍: ഭഗവാന്‍ പമ്പയിലേയ്ക്ക് ആറാട്ടിനായി എഴുന്നള്ളുന്നതിനാല്‍ ആറാട്ടുദിവസം രാവിലെ മുതല്‍ ഭഗവാന്‍ ആറാട്ടു കഴിഞ്ഞ് തിരിച്ചെത്തുന്നതുവരെ ദര്‍ശനം ഉണ്ടായിരിക്കുന്നതല്ല.